തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മുന്നില്‍. 36 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് 132 പോയിന്റുണ്ട്. 123 പോയിന്റോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 118 പോയിന്റുള്ള എറണാകുളം മൂന്നാം സ്ഥാനത്തും 70 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും തുടരുന്നു. ആദ്യദിനത്തില്‍ ഏഴ് റെക്കോഡുകള്‍ പിറന്നു.
പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ തൃശൂരിന്റെ അതുല്യ പി.എ(36.51 മീ.)യും 200 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ചാന്ദിനി സിയും (6 മി. 52.03 സെ.) റെക്കോഡ് സൃഷ്ടിച്ചു. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ തൃശൂരിന്റെ ആന്‍സി സോജന്(5.86മീ.), പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരത്തിന്റെ സല്മാന് ഫറൂഖ് (5 മി.52.85 സെക്കന്‍ഡ്) എന്നിവര്‍ റെക്കോഡിട്ടു.
1500 മീറ്റര്‍ ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ പതിനെട്ട് വയസില്‍ താഴെയും 20 വയസില്‍ താഴെയുമുള്ള വിഭാഗങ്ങളിലും പുതിയ റെക്കോഡുകള്‍ പിറന്നു. പതിനെട്ട് വയസില്‍ താഴെയുള്ള മത്സരത്തില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപി (3മി.58.05 സെ) റെക്കോഡ് സ്ഥാപിച്ചു. പാലക്കാടിന്റെ അജിത് എം(4മി.1.82 സെ) രണ്ടാം സ്ഥാനത്തെത്തി. 20 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശന് (3മി.59.63 സെ.) റെക്കോഡ് തിരുത്തിയെഴുതി.
തൃശൂരിന്റെ ബിബിന്‍ ജോര്‍ജ് (4മി.0.73 സെ) തൊട്ട് പിന്നിലെത്തി. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ എറണാകുളത്തിന്റെ അലക്സ് പി.തങ്കച്ചന് (53.82 മീ.) റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഏറെ നേരം മത്സരങ്ങള്‍ തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: