പത്തനംതിട്ട: ഒരുവയസു പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം കക്കാട്ടാറ്റില്‍ കണ്ടെത്തി. ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട ആങ്ങമൂഴി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയാണ് ആനക്കുട്ടിയുടെ ജഡം ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ കെ. സാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ആങ്ങമൂഴി പാലത്തിനു സമീപം ആലയ്ക്കല്‍ പടിയില്‍ നിന്ന് ജഡം കണ്ടെത്തി.
പാറയില്‍ തടഞ്ഞു നിന്നിരുന്ന ആനക്കുട്ടിയുടെ ജഡം നാട്ടുകാരുടെ സഹായത്തോടെ കരക്കടുപ്പിച്ച് അനന്തര നടപടികള്‍ക്കായി പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കക്കി മൂഴിയാര്‍ വനപ്രദേശത്തെ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും പെട്ട് കാട്ടാനക്കുട്ടിക്ക് അപായം സംഭവിച്ചതായിട്ടാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: