കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടുനുബന്ധിച്ച് കോട്ടയം ജില്ലയില്‍ 1232 സ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു.
ജില്ലാതല സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്ക്വയറില്‍ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ എന്‍ സജികുമാര്‍ പതാക ഉയര്‍ത്തി. സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശത്തിന്റെ പ്രസക്തി അദ്ദേഹം വിവരിച്ചു.
തിരുനക്കര ക്ഷേത്രത്തിന് സമീപം ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.എന്‍.ഉണ്ണികൃഷ്ണന് പതാക ഉയര്‍ത്തി. മേഖലകാര്യദര്ശി പി.സി. ഗിരീഷ്കുമാര്‍, ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍, താലൂക്ക് കാര്യദര്‍ശി മനുകൃഷ്ണ, തിരുനക്കര മണ്ഡല് കാര്യവാഹ് സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുനക്കര നഗര്‍ ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ പ്രഭാത ഭേരി നടത്തി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി.
ചങ്ങനാശേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ചങ്ങനാശേരിതാലൂക്കിലെ 130 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി 8, 9, 10 തീയതികളില്‍ താലൂക്കിലെ 70 കേന്ദ്രങ്ങളില്‍ ഗോപൂജ നടക്കും.
രാമപുരം: ബാലഗോകുലം രാമപുരം താലൂക്ക് സമിതിയുടെ അഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുറിച്ചിത്താനം ശ്രീ കൃഷ്ണ വെക്ഷേണല് സ്കൂളില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം മജിഷ്യന്‍ മാസ്റ്റര്‍ കാളിദാസ് കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.
ബാലഗോകുലം ജില്ലാ രക്ഷാധികാരി കെ.എന്‍.രാമന് നമ്പൂതിരി , ജില്ലാസമിതി അംഗം ഗീതാബിജു ,താലൂക്ക് ഭഗനി പ്രമുഖ അനിത റ്റി.എം, താലൂക്ക് കാര്യദര്‍ശി ഷീലാ രാജീവ് സ്ക്കൂള് മാനേജര്‍ പി. ഡി കേശവന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: