പയ്യാവൂര്‍: ഭാരതാംബ അക്ഷയശ്രീസ്വാശ്രയസംഘം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടത്തും. 10 ന് രാവിലെ 10 മണിക്ക് വഞ്ചിയത്ത് വെച്ച് നടക്കുന്ന സെമിനാര്‍ ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണം നടത്തും. അക്ഷയശ്രീ ജില്ലാ, മേഖലാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: