നീരേറ്റുപുറം: നിയന്ത്രണം തെറ്റി വീണു റോഡില്‍ പരുക്കേറ്റു കിടന്ന സ്കൂട്ടര്‍ യാത്രികനു രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥര്‍. കളങ്ങര സ്വദേശിയായ ബിജുവിനാണു പരുക്കേറ്റത്.കഴിഞ്ഞ ദിവസം എടത്വ വെട്ടുതോടു പാലത്തിനു സമീപത്തായിരുന്നു സംഭവം. പാലത്തിന്റെ കിഴക്കേക്കരയില്‍ നിന്നും താഴേക്കിറങ്ങി വളവു തിരിയുന്നതിനിടയില് നിയന്ത്രണം തെറ്റി മറിഞ്ഞുവീണു തലയ്ക്കു പരുക്കേല്‍ക്കുകയായിരുന്നു.ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടക്കുന്നതിനാല്‍ ഓട്ടോറിക്ഷകളോ മറ്റു വാഹനങ്ങളോ ഇല്ലാത്ത സമയമായിരുന്നു. ഇതിനിടയില്‍ സംസ്ഥാന പാതയിലൂടെ പട്രോളിങ്ങിനായി കടന്നുപോയ കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസി. എക്സൈസ് ഇന്‍പെക്ടര്‍ ലാലിക്കുട്ടന്‍, സിഇഒമാരായ ജിജീഷ്, അലക്സാണ്ടര്‍ എന്നിവര്‍ ബിജുവിനെ എടത്വ ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: