തൊടുപുഴ: വാഹന രജിസ്ട്രേഷന് നമ്പര്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലം ചെയ്തു. 1,10,000 രൂപയ്ക്കാണ് കെഎല്‍ 38 എഫ് 9000 എന്ന നമ്പര്‍ മോഹ വില നല്കി തൊടുപുഴ പീഠികപറമ്പില്‍ ഷാജി വാങ്ങിയത്. പുതിയതായി വാങ്ങിയ ടൊയോറ്റ ഫോര്റ്റിയൂണറിന് വേണ്ടിയാണ് നമ്പര്‍ ലേലം കൊണ്ടത്. ഇന്നലെ നടന്ന ലേലത്തില്‍ 3 പേരാണ് പങ്കെടുത്തതെന്ന് ജോയിന്റ് ആര്‍ടിഒ ജോളി പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഒരു നമ്പര്‍ പോകുന്നത് ജില്ലയില്‍ തന്നെ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: