ന്യൂദല്‍ഹി: പരിസ്ഥിതി മലിനീകരണം തടയാന്‍ രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ മലിനീകരണ തോത് വളരെ കുറഞ്ഞ മറ്റ് മാര്‍ഗങ്ങളിലേക്ക് നീങ്ങണം ഇല്ലെങ്കില്‍ ഇത്തരം വാഹങ്ങള്‍ നിരത്തില്‍നിന്ന് തുടച്ചുനീക്കാന്‍ ഒരുമടിയും കാണിക്കില്ലെന്ന് നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്കി.
57-ാംമത് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) വാര്‍ഷിക യോഗത്തില്‍ സംസാരിക്കവെയാണ് ഇത് സംബന്ധിച്ച കാര്യം ഗഡ്കരി വ്യക്തമാക്കിയത്.
മലിനീകരണം തടയാന്‍ കേന്ദ്ര ഗവണ്മെന്റിന് വളരെ കൃത്യമായ നയങ്ങളുണ്ടെന്ന് പറഞ്ഞ ഗഡ്ക്കരി പരസ്ഥിതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് ചുവട് മാറിയില്ലെങ്കില്‍ എല്ലാവരും തൂത്തെറിയപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി. അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ 2030-ഓടെ പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: