മുഹമ്മ: റോഡ് കുളംതോണ്ടി; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. മുഹമ്മ ബസ്റ്റാന്റ്-തോട്ടുമുഖപ്പ് കായല്‍ തീരറോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.
മഴപെയ്തതോടെ കുണ്ടും കുഴിയുമായി തീര്‍ന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. റോഡും കുഴിയും തിരിച്ചറിയാനാവാത്ത തരത്തില്‍ വെള്ളം കെട്ടികിടന്ന് കാല്‍നട യാത്രപോലും സാദ്യമല്ലാത്തവസ്ഥയാണ്. മുക്കാല്‍വെട്ടം അയ്യപ്പ ക്ഷേത്രം ഈ റോഡിന് സമീപമാണ്. കായല്‍ തീരത്തേക്കുള്ള റോഡ് കൂടിയാണിത്. നിരവധി സഞ്ചാരികള്‍ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. വഴി വിളക്കുകള്‍ തെളിയാത്തത് രാത്രികാല യാത്രികര്‍ക്ക് ഭീഷണിയായി. ഇരുവശങ്ങളിലും കാട് കയറിയതിനാല്‍ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
റോഡ്സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കില്‍ സമരപരിപാടികള്‍ക്ക് രൂപം നല്കാന് നാട്ടുകാര്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: