മുംബൈ: ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസിഡറായി ബോളിവുഡ് നടി പരിനീതി ചോപ്രയെ തെരഞ്ഞെടുത്തു. ‘ഫ്രണ്ട്സ് ഓഫ് ഓസ്ട്രേലിയ’ (എഫ്.ഒ.എ) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിനീതി ചോപ്രയെ ഇന്ത്യയിൽ നിന്നുമുള്ള ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസിഡറായി തെരഞ്ഞെടുത്തത്.
തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് നടി ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ താൻ പരമാവധി ശ്രമിക്കും, തന്നെ സംബന്ധിച്ച് ഈ സ്ഥാനം ഏറെ വിലപ്പെട്ടതാണെന്ന് പരിനീതി സ്ഥാനമേറ്റതിനു ശേഷം പ്രതികരിച്ചു.
റോഹിത് ഷെട്ടിയുടെ ‘ഗോൽമാൽ എഗൈൻ’ സിനിമയിലാണ് അഭിനയിക്കുന്നത്. അജയ് ദേവഗണാണ് സിനിമയിൽ നായക വേഷം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: