ന്യൂദല്‍ഹി: ഇന്ത്യുടെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ നിര്‍മ്മലാ സീതാരാമന് ആശംസകള്‍ നേര്‍ന്ന് പ്രമുഖ ക്ഷീര ബ്രാന്‍ഡായ അമൂല്‍. പതിവുപോലെ തങ്ങളുടെ മനോഹരവും രസകരവുമായ കാര്‍ട്ടൂണിലൂടെ അവര്‍ ആശംസകള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
അമൂല്‍ പെണ്‍കുട്ടിയുമൊത്ത് ചുവന്ന സാരി ധരിച്ച് ആര്‍മി ടാങ്കില്‍ ഇരിക്കുന്ന നിര്‍മ്മലാ സീതാ രാമന്റെ കാരിക്കേച്ചറാണ് കാര്‍ട്ടൂണില്‍. ഡിഫന്‍സ് മിനിസ്ത്രീ എന്ന തലവാചകമാണ് ശ്രദ്ധേയം. ഒപ്പം സബ്കാ നിര്‍മ്മല്‍ ആനന്ദ് എന്നും കാര്‍ട്ടൂണിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: