വര്‍ക്കല: നമുക്ക് ജാതിയില്ലാ എന്ന ഗുരുദേവ വിളംബരത്തെ ഉള്‍ക്കൊണ്ട് കേരളമാകെ യോഗങ്ങള്‍ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എങ്ങോട്ട് പോയി എന്ന കാര്യം ഓരോ മലയാളിയും ചിന്തിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ.
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളത്തില്‍ ജയന്തി സന്ദേശം നല്‍കുകയായാരുന്നു അദ്ദേഹം.
ഇന്ന് ശിവഗിരിക്ക് ചുറ്റും ബിവറേജ് ഔട്ട്ലെറ്റ് തുടങ്ങുന്നതിന് കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. ജനങ്ങള്‍ക്കും ജന പ്രതിനിധികള്‍ക്കും ലോകത്തിനും വേണ്ടാത്ത ഇത് വിഷമാണ്. ജനങ്ങളെ കൊന്നൊടുക്കും എന്ന് പറഞ്ഞതിനെ എന്തിന് വേണ്ടിയാണ്, ആര്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പുന:സ്ഥാപിക്കുന്നതെന്ന് നാം ചിന്തിക്കണമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
മുന്‍ ഗവണ്മെന്റ് ഇതിനെ പടിപടിയായി ഇല്ലാതാക്കിയപ്പോള്‍ നമ്മളെയെല്ലാം നേരെയാക്കാം എന്ന് പറഞ്ഞ് വന്ന ഇടത്പക്ഷ സര്‍ക്കാര്‍ എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണെന്നും മദ്യം വേണമോ എന്ന കാര്യം നാം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഗുരുദേവ തത്വങ്ങളെ ഉള്‍ക്കൊണ്ട് അന്ന വസ്ത്രാതി മുട്ടാതെ കൊടുക്കുവാന്‍ പോവുകയാണ് എന്ന് പറഞ്ഞ സര്‍ക്കാര്‍ രാഷ്ട്രപിതാവിനും, മഹാഗുരുവിനും, ലോകത്തിനും വേണ്ടാത്ത ഈ പദ്ധതി ആര്‍ക്ക് വേണ്ടി നടപ്പിലാക്കുന്നു എന്ന് ചിന്തിക്കണം.
എല്ലാവരും ഗുരുവിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുമ്പോള്‍ നടപ്പില്‍ വരുത്തേണ്ട കാര്യം മറന്ന് പോവുകയാണെന്നും പാര്‍ട്ടിക്കാര്‍ക്ക് പോലും വേണ്ടാത്ത ഇത്തരം പദ്ധതികള്‍ നടപ്പിലാക്കണമോ എന്ന കാര്യം സര്‍ക്കാരും ചിന്തിക്കണമെന്നും സ്വാമി വിശുദ്ധാനന്ദ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: