2017-18 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 5.71 ആയിരിക്കുന്നു. കഴിഞ്ഞ മൂന്നുവര്ഷക്കാലത്തുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ഇത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആകുലതകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുകയുംചെയ്തു.
പക്ഷേ ബഹളങ്ങൡനിന്നകന്ന് അശുഭ പ്രവചനങ്ങള്‍ക്ക് കാതുകൊടുക്കാതെ വസ്തുതകളെ സഗൗരവം ഒന്നു പരിശോധിക്കാം. സമ്പദ്വ്യവസ്ഥയെ കുറച്ചുകൂടി നന്നായി പഠിക്കാന്‍ ശ്രമിക്കാം. പറയപ്പെടുന്നപോലെ അത്ര മോശമാണോ ഇപ്പോഴുണ്ടായ ജിഡിപി എന്നും നമുക്കൊന്നു നോക്കാം.
നാം ആദ്യം മനസ്സിലാക്കേണ്ട കാര്യമിതാണ്. സര്‍ക്കാരിന്റെ ചില നടപടികള്‍ ഹ്രസ്വകാലത്തേക്ക് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും, എന്നാല്‍ ഭാവിയില്‍ വലിയ നേട്ടങ്ങള്‍ക്ക് വഴിമരുന്നിടുന്നതുമാണ്. സമ്പദ്വ്യവസ്ഥയെ സുഗമമായി ചലിപ്പിക്കുന്നതിന് ദീര്‍ഘദൃഷ്ടിയോടെയുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അറ്റപരോക്ഷ നികുതി ഒഴിച്ചുള്ള ജിഡിപി ആണ് ജിവിഎ (ഗ്രോസ് വാല്യു ആഡഡ്). കഴിഞ്ഞ പാദ വാര്‍ഷിക ജിവിഎ 5.61 ആണ്. കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാ നിരക്കിനോടു തൊട്ടുതന്നെയാണ് ഈ പാദത്തിലെയും ജിവിഎ വളര്‍ച്ചാനിരക്ക് എന്നു കാണാം.
ജിഡിപിയും ജിവിഎയും തമ്മിലുള്ള വ്യത്യാസം ഈ പാദത്തില്‍ +0.1 ശതമാനം ആയിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ പാദത്തില്‍ അത് 0.51 ആയിരുന്നു. ഇത് അര്‍ത്ഥമാക്കുന്നത് സര്‍ക്കാരിന്റെ അറ്റ പരോക്ഷ നികുതി തീരെ താണിരിക്കുന്നു എന്നാണ്.
ബജറ്റ് അവതരണം നേരത്തെയായതും അറ്റ പരോക്ഷ നികുതിയില്‍ ഉണ്ടായ കുറവിനു കാരണമായിട്ടുണ്ടാകാം. സബ്സിഡി അടക്കമുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ കഴിഞ്ഞവര്‍ഷത്തെ ഈ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം വളരെ കൂടുതലാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പലിശ കഴിച്ചുള്ള ചെലവ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 27 ശതമാനം ഈ പാദവാര്‍ഷികത്തില്‍ കൂടിയിട്ടുമുണ്ട്.
ജിവിഎയിലുണ്ടായ വളര്‍ച്ചയാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. കൃഷി, പൊതുഭരണം എന്നിവ ഒഴിച്ചുള്ള ജിവിഎയാണ് ഇവിടെ പരാമര്‍ശിച്ചത്. കാര്‍ഷിക രംഗത്തുണ്ടായ പുരോഗതി യഥാര്‍ത്ഥ ചിത്രത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. മണ്‍സൂണ്‍ അനുഗ്രഹിച്ചതുകൊണ്ടാണ് കാര്‍ഷികമേഖല പുഷ്ടിപ്പെട്ടതത്രെ.
നോട്ട് അസാധുവാക്കല്‍ മൂലമൂണ്ടായ വിഷമതകളെ ഇല്ലാതാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണസംവിധാനത്തിനു കഴിഞ്ഞു. പൊതുഭരണത്തില്‍ വളര്‍ച്ച നേടാന്‍ സാധിച്ചു. മറ്റു മേഖലകളില്‍ വളര്‍ച്ച കൈവരിച്ചെങ്കില്‍ മാത്രമേ പൊതുഭരണത്തിലും മെച്ചമുണ്ടാക്കാന്‍ സാധിക്കൂ. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിവിഎ വളര്‍ച്ച 3.8 ശതമാനമായിരുന്നു.
നടപ്പു സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ അത് 5.5 ശതമാനമാണ്. പുതിയ ജിഡിപിയില്‍നിന്നും നമ്മള് തിരിച്ചറിയുന്ന വലിയ നേട്ടവുമിതാണ്. ഇത് തെളിയിക്കുന്നത് എല്ലാ രംഗങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്നാണ്. നോട്ട് അസാധുവാക്കല്‍ കഴിഞ്ഞവര്‍ഷത്തെ അവസാനപാദത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു.
സേവനമേഖലയില്‍ കഴിഞ്ഞവര്‍ഷത്തെ നാലാംപാദത്തില്‍ 5.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ 7.8 ശതമാനമായി ഉയര്‍ന്നു. നിര്‍മാണമേഖലയില്‍ -3.7 ശതമാനത്തില്‍നിന്നും +2.0 ശതമാനമായി വളര്‍ച്ച. ഇതെല്ലാം തെളിയിക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ക്ഷീണത്തില്‍നിന്നും സമ്പദ്വ്യവസ്ഥ കരകയറി എന്നാണ്.
ഉത്പാദന മേഖലയില്‍ വളര്‍ച്ച 1.2 ശതമാനമായി താഴ്ന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ബാങ്ക് ക്രെഡിറ്റിലുണ്ടായ ഇടിവ് ഒരു കാരണമാണ്. ആവശ്യങ്ങളിലുണ്ടായ കുറവും വിഭവശേഷി ഉപയോഗപ്രദമാകുന്നതിലുണ്ടായ പ്രശ്നങ്ങളും കാരണമായിട്ടുണ്ടാകാം. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളും മറ്റൊരു കാരണമാണ്.
പലവിധ കിഴിവുകള്‍ പ്രഖ്യാപിച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്കു നയിച്ചിട്ടുണ്ട്. വളര്‍ച്ചാനിരക്കുകള്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും സംബന്ധിച്ചിടത്തോളം പുനര്വിചിന്തനത്തിനുള്ളതാണ്. സമ്പദ്വ്യവസ്ഥ അതിന്റെ പൂര്‍ണവളര്‍ച്ചയിലേക്കുള്ള പാതയിലാണ്.
നോട്ടസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും സ്വാധീനം അടുത്ത കുറച്ച് പാദങ്ങളിലേക്കുകൂടി നീളാന്‍ സാധ്യതയുണ്ട്. കാര്‍ഷികമേഖല കുറച്ചുകൂടി മെച്ചപ്പെടാം. ഉപഭോഗംതന്നെയാണ് അതിനെ ചലിപ്പിക്കുക. പലിശനിരക്കുകളിലുണ്ടായ ഇളവുകളും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
നാഷണല്‍ കമ്പനീസ് ലോ ട്രൈബ്യൂണലിലേക്ക് 12 കമ്പനികളെ ആര്‍ബിഐ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇനിയും കൂടുതല്‍ കമ്പനികളെ ആര്‍ബിഐ നാമനിര്‍ദ്ദേശം ചെയ്യാനും സാധ്യതയുണ്ട്. ആര്‍ബിഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം വളരെ നല്ല ലക്ഷണമാണ്.
പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പദ്ധതിയിലേക്ക് ആറ് ബാങ്കുകളെ ആര്‍ബിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിഷ്ക്രിയ ആസ്തിയെക്കുറിച്ച് ഒരു തീരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ബാങ്കുകള്‍ നേരിടുന്ന എന്‍പിഎ പ്രശ്നത്തില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാനാണ് ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും ശ്രമമെന്ന് ധനകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ പ്രസ്താവിച്ചിരുന്നു. ഇരട്ട ബാലന്‍സ്ഷീറ്റ് ഉയര്‍ത്തുന്ന പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുത്താനും വിഭവശേഷി കൂട്ടാനും സമ്പദ്വ്യവസ്ഥക്കു സാധിക്കും.
പക്ഷംപിടിക്കാതെ നോക്കിയാല്‍ വാര്‍ഷിക ജിഡിപി വളര്‍ച്ച നടപ്പുവര്‍ഷത്തില്‍ 7.1 %-7.3 % ആകുമെന്നു അനുമാനിക്കാം. സമ്പദ്വ്യവസ്ഥയുടെ മുഴുവന്‍ കഴിവുമനുസരിച്ച് നേടാന്‍ കഴിയുന്നതിനേക്കാളും അല്പം കുറവാണിത്. വളരെ വേഗം മുന്നേറുന്ന സമ്പദ്വ്യവസ്ഥയുമായി ഇന്ത്യ മുന്നേറുമെന്നു തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: