ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടുകൂടി പുതിയൊരു പോര്‍മുഖത്തിനു മുന്നിലാണ് ലോകം. ലോകത്തിലെ മിക്കരാഷ്ട്രങ്ങളും ഉത്തരകൊറിയയെ വിമര്‍ശിച്ചു കഴിഞ്ഞു. നിരന്തരം തങ്ങളെ ചൊടിപ്പിക്കുന്ന അമേരിക്കയ്ക്കുവേണ്ടിയാണ് ഇത്തരം സമ്മാനങ്ങളെന്നാണ് ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഊന് പറയുന്നത്. അമേരിക്കയ്ക്ക് ഇത്തരം സമ്മാനങ്ങള്‍ വേറെയും ഉണ്ടെന്ന് കിം പറയുന്നുണ്ട്.
അമേരിക്കയോടുള്ള കലിപ്പുമൂലം ഉത്തരകൊറിയയെ പിന്താങ്ങിയിരുന്ന ചൈനയും എതിരായി. ഏതുനിമിഷവും സൈനിക നടപടിയുണ്ടാകാമെന്ന് അമേരിക്ക മുന്നറിയിപ്പു നല്കിയപ്പോള് തങ്ങളോടു കളിവേണ്ടെന്നാണ് ഊന് പറഞ്ഞത്. ഒരുതരത്തിലുള്ള നിരോധനംകൊണ്ടും തോല്‍പ്പിക്കാനാവില്ലെന്ന് ഊന് തിരിച്ചു ഭീഷണിപ്പെടുത്തുകയാണ്. പക്ഷേ റഷ്യയുടെ നിലപാട് മറ്റൊന്നാണ്. നിരോധനമല്ല ആവശ്യം. ഇത്തരം പ്രശ്നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കണം എന്നാണ് റഷ്യ ആവശ്യപ്പെടുന്നത്.
ഇടംവലം നോക്കാത്ത ഭ്രാന്തന് സ്വഭാവമാണ് ഊനിന്റെത്. എന്തുചെയ്യാനും മടിക്കാത്ത ഏകാധിപതി. എങ്ങനേയും ജയിക്കണം എന്നതില്കവിഞ്ഞ് മറ്റൊന്നും മനസിലില്ല. അതുകൊണ്ടാണ് ലോകത്തിന് ഇത്രവലിയ ആശങ്ക.
അതിനിടെയിലാണ് അമേരിക്കയുടെ ഭീഷണിയും. പക്ഷേ ഒരു യുദ്ധമുണ്ടായാല്‍ നാശം ഒരു ഭാഗത്തു മാത്രമല്ല. അത് ഉത്തരകൊറിയയ്ക്കും അമേരിക്കയ്ക്കും അറിയാം. ഇരുകൂട്ടരും വിനാശകാരിയായ ആയുധങ്ങളുടെ കാര്യത്തില്‍ തുല്യശക്തികളാണ്. അതുകൊണ്ടുതന്നെ ഒരുയുദ്ധം ഉണ്ടാകുമെന്നു വിശ്വസിക്കാത്തവരുമുണ്ട്. പോരുവിളികളില് മാത്രമായി അത് ഒതുങ്ങാനാണിട എന്നാണ് ഇത്തരക്കാര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: