ആലപ്പുഴ: തുറവൂരില്‍ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ മുല്ലയ്ക്കല് ക്ഷേത്രത്തിലെ മുല്ലയ്ക്കല് ബാലകൃഷ്ണന് എന്ന ആനയുടെ കാലുകള്‍ വീണ്ടും ചതുപ്പിലേക്ക് താഴ്ന്ന് തുടങ്ങി. ചതുപ്പ് നിറഞ്ഞ പ്രദേശത്ത് തന്നെ ആനയെ തളച്ചതാണ് കാലുകള്‍ താഴാന്‍ കാരണം.
ആനയെ തളച്ചിരിക്കുന്ന സ്ഥലത്ത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇതുവരെ എത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. തുറവൂരില്‍ ആന ഇടഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ചതുപ്പില്‍ വീണ ആനയെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എലഫന്റ് റെസ്ക്യൂ സംഘവും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഇടഞ്ഞോടുന്നതിനിടെയാണ് ആന തുറവൂരില്‍ ചെളിക്കുണ്ടില്‍ കുടുങ്ങിയത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസം മുൻപ് കൊണ്ടുപോയ ആനയെ തിരികെ ലോറിയില്‍ കൊണ്ടുവരുന്ന വഴി ഇടയുകയായിരുന്നു. തുടർന്ന് ലോറിയിൽ നിന്നും ഇറങ്ങി ഓടുന്നതിനിടയിൽ ചതുപ്പിൽ വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: