ന്യൂദൽഹി: ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെയും കൗമാരക്കാരുടേയും അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ത്യയിൽ. കേരളമാണ് രാജ്യത്ത് ഏറ്റവുമധികം അശ്ലീല ദൃശ്യങ്ങൾ നെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. സൈബർ വിദഗ്ദർ മെയിൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ 40 മിനിറ്റ് കൂടുംതോറും കൗമാരക്കാരുടെയോ കുട്ടികളുടെയോ അശ്ലീല വീഡിയോ ചിത്രീകരിച്ച് നെറ്റിൽ അപ്ലോഡ് ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് സൈബർ വിദഗ്ദർ അറിയിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ ഏറ്റവുമധികം വീഡിയോ നിർമ്മിക്കുന്നത് കേരളത്തിൽ നിന്നുമാണ്, ഹരിയാന തൊട്ടു പുറകിലായി തുടരുന്നു. ഒളിക്യാമറകളും, പ്രണയ രംഗങ്ങളും , ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ചതിനു ശേഷം നെറ്റിൽ അപ്ലോഡ് ചെയ്യുകയാണെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
നെറ്റിൽ അപ്ലോഡ് ചെയ്യുന്ന മൊത്തം വീഡിയോകളിൽ 35-38 ശതമാനത്തോളം വരുന്നവ കുട്ടികളുടെയും കൗമാരക്കാരുടെയുമാണ്. ‘ദേസി ഗേൾസ്, സ്കൂൾ ഗേൾസ്, റ്റീൻസ്, തുടങ്ങിയ ലിങ്ക് വേർഡസ് നൽകിയാണ് ഇത്തരം ദൃശ്യങ്ങളിലേക്ക് നയിക്കുന്നത്. 35-40 ശതമാനം വീഡിയോകളും ദിവസേന ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് രാജ്യത്ത് അശ്ലീല സൈറ്റുകൾ വഴി പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: