ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ അമ്പത്തെട്ടു ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ഇന്ന് അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കും.
രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങില്‍ ദിലീപ് ബലിയിടാനെത്തും. വന്‍ പോലീസ് കാവലിലായിരിക്കുമിത്. ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയത്.
സിനിമാ മേഖലയില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെയും മിനിയാന്നും ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചു. നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ് ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ച പ്രമുഖരിലൊരാള്‍. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നടന് സുധീര്‍, നിര്‍മാതാവ് എം.എം. ഹംസ, ദിലീപ് അഭിനയിച്ച ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന് എന്നിവരും ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചു.
തിരുവോണത്തിന് നടന് ജയറാമും ജയിലിലെത്തി. സംവിധായകന് രഞ്ജിത്, നടന്മാരായ ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെകണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: