തിരുവനന്തപുരം: കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിനുള്ള പ്രധാനകാരണം ശുദ്ധമായ മണ്ണും ജലവും ഇല്ലാതായതാണെന്ന് ഇഷാ ഫൗണ്ടേഷന് സ്ഥാപകനായ ഗുരു ജഗ്ഗി വാസുദേവ്. ‘നദികളെ സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി ഇഷാ ഫൗണ്ടേഷന് സംഘടിപ്പിച്ച യാത്രയ്ക്ക് തിരുവനന്തപുരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.
മേല്മണ്ണില് ജൈവാംശം കുറയുകയാണ്. ഇത് സൂചിപ്പിക്കുന്നത് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റ 25 ശതമാനത്തോളം പ്രദേശങ്ങള്‍ തരിശ് മണലാകും എന്നാണ്. രാജ്യം വലിയ ജല ജൗര്ലഭ്യം നേരിടുകയാണ്. തമിഴ് നാട്ടിലെ കാര്‍ഷിക സംസ്കാരത്തിന്റെ കാതലായ കാവേരി നദി കിലോമീറ്ററുകളോളം വരണ്ടുണങ്ങി. ആയിരക്കണക്കിന് ജലജീവകളാണ് ഇതോടെ അന്യംനില്‍ക്കുന്നത്. പിഎച്ച്ഡിയും ഡോക്ടറേറ്റുമില്ലാതെ മണ്ണിനെ ഭക്ഷണമാക്കി മാറ്റുന്ന ഇന്ദ്രജാലമാണ് നിരക്ഷരരായ കര്‍ഷകര്‍ ചെയ്യുന്നത്. പക്ഷെ ആ അറിവ് വരുംതലമുറയക്ക് പകര്‍ന്നു നല്കാന് കഴിയാതെ വരുന്നു.
രാജ്യത്തെ 80 ശതമാനം നദികളും വനങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. വനങ്ങള്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കാതെ നദികളെ രക്ഷിക്കാനാകില്ല. അതിനായി നദീതടത്തിന് ഇരുവശവും ഒരുകിലോമീറ്ററെങ്കിലും വീതിയില്‍ ഫലവൃക്ഷങ്ങല് നട്ടുപിടിപ്പിക്കണം. അതില്‍ നിന്ന് ലഭിക്കുന്ന വിളകളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സംരഭങ്ങളും ആരംഭിക്കണം.
നദികളെ സംരക്ഷിക്കാന്‍ നിയമം ഉണ്ടാകണം. നദികള്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും മുന്‍കൈ എടുക്കണം.
രാമച്ചം ചെടിയില്‍ കരമനയാറ്റില്‍ നിന്ന് ശേഖരിച്ച ജലം തളിച്ച് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഒ.രാജഗോപാല്‍ എംഎല്‍എ, സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരത്തെത്തിയ റാലിയെ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മി ഭായി സ്വീകരിച്ചു. സെപ്റ്റംബര്‍ ഒന്നിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച റാലി ഒരു മാസം കൊണ്ട് രാജ്യത്തെ 16 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ രണ്ടിന് ദല്‍ഹിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: