കോട്ടയം: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളി ഗുരുദേവന്റെ 115-ാം ജന്മദി്്നാഘോഷം നടത്തി. പോലീസ് മൈതാന ഭാഗത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കെകെ റോഡുവഴി സമ്മേളന നഗരിയായ തിരുനക്കര മൈതാനത്ത് എത്തിച്ചേര്‍ന്നു. കൂടിയ പൊതുസമ്മേളനം ജലസേചന വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു.
യൂണിയന് പ്രസിഡന്റ് എ.ജെ.രാജന്റെ അദ്ധ്യക്ഷനായി.എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന,സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, വര്‍ക്കിംഗ് പ്രസിഡന്റ് ഡി.എം.ബാലകൃഷ്ണന്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ.ശശികുമാര്‍, യൂണിയന് സെക്രട്ടറി സി.കെ.സുനില്‍കുമാര്‍, ഖജാന്‍ജി കെ.സി.ഷാജി,എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ശാഖയിലെ മുതിര്‍ന്ന നേതാക്കളെ ആദരിക്കുകയും ഉന്നതവിജയം നേടിയ എസ്എസ്എല്‍സി, പ്ലസ്ടു കുട്ികള്ക്ക് ക്യാഷ് അവാര്‍ഡും ഗുരുകുലം ടീച്ചേഴ്സിന് മെമന്റോയും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: