റോഹ്ത്തക്ക്; പീഡനക്കേസില്‍ ജയിലിലായ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനം റെയ്ഡ് ചെയ്യാന്‍ ഹരിയാന പോലീസിന് പഞ്ചാബ് ഹരിയാന കോടതി അനുമതി നല്കി.
സിര്‍സയില്‍ 700 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആസ്ഥാനം വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. രണ്ടു ശിഷ്യമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ സിങ്ങിന് കോടതി 20 വര്‍ഷം തടവ് വിധിച്ചിരുന്നു. ആസ്ഥാനം പരിശോധിക്കാനും ഒഴിപ്പിക്കാനുമാണ് അനുമതി. റെയ്ഡിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജഡ്ജി കെഎസ് പവാറിനെ ഹൈക്കോടതി നിയമിച്ചിട്ടുമുണ്ട്. അദ്ദേഹം റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കണം.
റെയ്ഡിന് പോലീസ് പ്രത്യേക സംഘത്തെ ഒരുക്കിയിട്ടുണ്ട്. അതില്‍ ബോംബു സ്ക്വാഡുമുണ്ട്. ആശ്രമത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. റെയ്ഡ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കും.
അതിനിടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഹണിപ്രീത് സിങ്ങിനായുള്ള തെരച്ചില്‍ തുടരുകയാണ്. ശിക്ഷാ വിധി കഴിഞ്ഞ് ജയിലിലേക്ക് കൊണ്ടുപോകും വഴി കലാപമുണ്ടാക്കി രാം റഹീം സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: