മലയാള സിനിമയില്‍ തുടര്‍ന്നുപോരുന്ന പ്രതിസന്ധി തീര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഓണച്ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ലെന്നു വിലയിരുത്തല്‍.
മമ്മൂട്ടിയുടെ പുള്ളിക്കാരന് സ്റ്റാറാ, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ നാല് ഓണച്ചിത്രങ്ങളും പരാജയമാണെന്ന റിപ്പോര്‍ട്ടാണ് പലയിടങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ അല്പം ഭേദമെന്നു പറയാവുന്നത് ഞണ്ടുകളാണ്. മറ്റു മൂന്നു ചിത്രങ്ങളും പ്രേക്ഷക പ്രീതിയില്ലാത്തതിനാല് ഞണ്ടുകള്‍ക്കു ആളുകള്‍ കയറുന്നുണ്ടെന്നുമാത്രം. എന്നാല്‍ നിവിന്റെ വന്‍ വിജയം നേടിയ മറ്റുചിത്രങ്ങളെപ്പോലെ ഈ ചിത്രം ഹിറ്റാവണമെന്നില്ല.
ഓണത്തിന് റിലീസാകാന്‍ ഒരുങ്ങിയ ചിത്രങ്ങള്‍ വേറെ ഉണ്ടെങ്കിലും നിലവിലെ അസ്ഥിരത കാരണം അവ മാറ്റിവെക്കുകയായിരുന്നു. ഭയപ്പാടോടെയാണെങ്കിലും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇറക്കിയതിനു പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുണ്ടായിരുന്നത്. ഓണനാളും സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ആയതിനാല്‍ അവ ഓടുമെന്ന പ്രതീക്ഷ. എന്നാല്‍ ആദ്യഷോകൊണ്ടുതന്നെ ചിത്രങ്ങള്‍ മൂന്നും ഏശില്ലെന്നുള്ള കമന്റ് പുറത്തുവന്നിരുന്നു. തുടക്കത്തിന്റെ ഒരുതള്ളല്‍ കൈവിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഉണ്ടാകുമെന്നേ പറയാനാവൂ.
ദിലീപിന്റെ അറസ്റ്റോടുകൂടി ആരും പ്രതീക്ഷിക്കാത്ത മാന്ദ്യമാണ് മലയാളസിനിമയില്‍ ഉണ്ടായത്. രണ്ടുമാസമായി ഈ അനിശ്ചിതാവസ്ഥ തുടരുകയാണ്. മേശം ചിത്രങ്ങള്‍ എന്നതിലുപരി സിനിമാരംഗത്തെ കൊള്ളരുതായ്മയാണ് ഈ മാന്ദ്യത്തിനു കാരണമെന്നാണ് കണക്കുകൂട്ടല്‍.
ഒരുകഥയും വിധിയുമില്ലാത്ത ചിത്രങ്ങള്‍ പോലും ഇവിടെ നഷ്ടമില്ലാതെ ഓടിയിരുന്നു. ഇത്തരം ചില ചിത്രങ്ങള്‍ ഓണക്കാലത്തു വന്‍ഹിറ്റുകളുമായിരുന്നു. ആ സ്ഥാനത്താണ് നിശ്ചലാവസ്ഥ തുടരുന്നത്. ഇതു സിനിമയെക്കാളുപരി സിനിമാക്കാരുടെ പ്രശ്നം തന്നെയെന്നാണ് വിലയിരുത്തല്‍.
പ്രശസ്ത പത്രം നാല് ഓണച്ചിത്രങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. നിവിന്‍പോളിയുടെ ചിത്രമൊഴികെ മൂന്നും പരാജയമാണെന്നു കടുത്തവിമര്‍ശനം നടത്തിയിരുന്നു. പ്രേക്ഷക അസാന്നിധ്യം ഇതു സത്യമാണെന്നു വിളിച്ചുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: