മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ വാതുറക്കുന്നതു വികസനത്തക്കുറിച്ചു പറയാനാണ്. ഇതുകേട്ടാല്‍ തോന്നുക പിണറായിയുടെ കണ്ടുപിടിത്തമാണ് വികസനെമന്ന്.
വികസനമെന്നാല്‍ സിപിഎമ്മിന് സമരവും പണിമുടക്കും ഫാക്ടറി അടച്ചുപൂട്ടലുമൊക്കെയായിരുന്നു. എങ്ങനേയും ആരെങ്കിലും പത്തുപേര്‍ക്കു പണികിട്ടുന്ന ഒരു പദ്ധതി ആരംഭിക്കുമെന്നുകേട്ടാല് ആ സ്ഥലത്ത് ആദ്യം വരുന്നത് ചുവപ്പുകൊടിയാണ്. ഒന്നുകില്‍ തുടങ്ങുംമുന്പ് പേടിപ്പിച്ചോടിക്കും. അല്ലെങ്കില്‍ ഉള്ളതു ഇല്ലാതാക്കും. തൊഴിലാളികളും മറ്റും പട്ടിണികിടന്നു നരകിക്കുന്നിടത്തേ കമ്മ്യൂണിസവും വിപ്ളവവും വരൂ എന്നു ഭാവനചെയ്തിരുന്ന സിപിഎമ്മുകാര്‍ നാളിതുവരെ തകര്‍ക്കുകയായിരുന്നു കേരള പുരോഗതി.
ഇപ്പോള്‍ താന്‍ മുഖ്യമന്ത്രിയായതുകൊണ്ട് വികസനംവേണമെന്നും രാഷ്ട്രീയ എതിരാളികള്‍ അതിനു തടസം നില്ക്കുകയാണെന്നു പറഞ്ഞു നടക്കുകയാണ് പിണറായി.എന്താണ് വികസനം എന്നത് പിണറായിയുടെ പാര്‍ട്ടിക്കറിയില്ല.ഭൂതകാലക്കുളിരില്‍ മൂടിപ്പുതച്ചു കിടക്കുന്നവര്ക്കെങ്ങനെ വികസനം അറിയാന്‍ കഴിയും.
ലോകത്താകെ ചുവപ്പുനിറംമാത്രമേയുള്ളൂ എന്നുവിചാരിക്കുന്നവര്ക്കെങ്ങനെയാണ് പുരോഗതിയെക്കുറിച്ചു പറയാനാകുക.രാഷ്ട്രീയ പാപ്പരത്തവും വര്‍ഗ സിദ്ധാന്തവുംകൊണ്ട് മനുഷ്യനെ പലതട്ടിലാക്കി ശത്രുതയും കൊലവിളിയും നടത്തുന്ന പാര്ട്ടിക്കെങ്ങെയാണ് വികസനം മനസിലാകുക.കണ്ണൂരിനപ്പുറം ലോകം ഇല്ലെന്നു വിശ്വസിക്കുന്നവരാണ് സിപിഎംകാര്‍.
അതുകൊണ്ട് പിണറായി ആദ്യം ചെയ്യേണ്ടതു കണ്ണൂരിനപ്പുറവും ലോകമുണ്ടെന്നു സഖാക്കളെ പഠിപ്പിക്കുകയാണ്.പെട്ടെന്നു പഠിച്ചെന്നു വരില്ല.പരിപ്പുവടയുടേയും കട്ടന്‍ ചായയുടേയും കാലത്താണല്ലോ മാനസികമായി അവര്‍ ജീവിക്കുന്നത്.അവിടന്നു പിടിച്ചിറക്കിക്കൊണ്ടുവരാന്‍ കാലങ്ങളെടുക്കും.സാരമില്ല.വിപ്ളവം വരുന്നത് പെട്ടന്നല്ലല്ലോ.അതിനുശേഷമല്ലേ വികസം വരൂ.ക്ഷമിച്ചു കാത്തിരിക്കൂ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: