വാഷിംഗ്ടണ്‍: നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജപ്പാന്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്.
ഉത്തരകൊറിയന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട് ഇനി കാര്യമില്ല. ശക്തമായ നടപടിയാണ് വേണ്ടതെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.
അതേസമയം, ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച അതേ മേഖല ലക്ഷ്യംവച്ച് ദക്ഷിണകൊറിയയും മിസൈല്‍ പരീക്ഷണം നടത്തിയത് കൊറിയന്‍ മുനമ്പിലെ സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: