കട്ടപ്പന: പഞ്ഞിക്കാട്ടില്‍-പടിമരുതന്‍പടി റോഡ് തകര്‍ന്നു യാത്ര ദുഷകരമായി. നഗരത്തില്‍ പ്രവേശിക്കാതെ പുളിയന്മല റോഡിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയാണിത്. സ്കൂള്‍ കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പാതയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെളിവെള്ളം കെട്ടികിടക്കുകയുമാണ്. ഈഭാഗത്ത് ബൈക്ക്, കാര്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ കുഴികളില്‍വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. തകര്‍ന്ന് കുഴിയുമായി മാറിയ റോഡിലൂടെയുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. കുഴികളില്‍ അകപ്പെടാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്ന ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
വാഹനങ്ങള്‍ കൂട്ടിയിടിക്കാനും ഇത് കാരണമാകുന്നു. പുളിയന്മല ഭാഗത്തു നിന്നും വരുന്ന വാഹങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിലേക്ക് കടന്നു പോകാനും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. റോഡ് നന്നാക്കണമെന്ന് പ്രദേശവാസികളും ഡ്രൈവര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലായെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: