ന്യൂദല്‍ഹി: മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവാകും. ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ പരിഹാരത്തിന് ശ്രമിക്കും. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയിലെ ക്രൈസ്തവ മുഖമെന്ന് വിശേഷിപ്പിച്ചപ്പോള്‍, തനിക്ക് ഒറ്റ മുഖമേയുള്ളുവെന്നും മനുഷ്യനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആറ് പേര് പുറത്ത്
കല്‍രാജ് മിശ്ര (ചെറുകിട ഇടത്തരം വ്യവസായം), ബന്ദാരു ദത്താത്രേയ (തൊഴില്‍), രാജീവ് പ്രതാപ് റൂഡി (നൈപുണ്യ വികസനം), ഫഗന്‍ സിംഗ് കുലസ്തെ (ആരോഗ്യം), സഞ്ജയ് ബല്യാന്‍ (ജലവിഭവം), മഹേന്ദ്ര നാഥ് പാണ്ഡെ (മാനവവിഭവ ശേഷി) എന്നിവരാണ് രാജിവെച്ച മന്ത്രിമാര്‍. മന്ത്രിസഭയിലെ അനൗദ്യോഗിക പ്രായപരിധിയായ 76 വയസ്സ് പിന്നിട്ടതിനെ തുടര്‍ന്നാണ് കല്‍രാജ് മിശ്ര രാജിവെച്ചത്. മഹേന്ദ്രനാഥ് പാണ്ഡെയെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായി നിയമിച്ചിരുന്നു.
പുതിയ മന്ത്രിമാരും വകുപ്പുകളും
ഒന്‍പത് പുതുമുഖങ്ങളും സഹമന്ത്രിമാരായാണ് ചുമതലയേറ്റത്. അല്‍ഫോണ്‍സ് കണ്ണന്താനം, രാജ്കുമാര് സിംഗ്, ഹര്‍ദ്ദീപ് സിംഗ് പുരി എന്നിവര്‍ക്ക് സ്വതന്ത്ര ചുമതല ലഭിച്ചു. അശ്വനി കുമാര്‍ ചൗബെ (ആരോഗ്യം), വീരേന്ദ്ര കുമാര്‍ (വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ ക്ഷേമം), ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (കൃഷി), അനന്ത കുമാര്‍ ഹെഗ്ഡെ (നൈപുണ്യവികസനം), സത്യപാല്‍ സിംഗ് (മാനവവിഭവശേഷി, ജലവിഭവം), ശിവ് പ്രതാപ് ശുക്ല (ധനകാര്യം), രാജ്കുമാര് സിംഗ് (ഊര്‍ജ്ജം), ഹര്‍ദീപ് സിംഗ് പുരി (ഹൗസിംഗ്, നഗരകാര്യം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: