ഇടുക്കി: സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളിലെ മൊത്തം ജലനിരപ്പ് 50 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാവിലെ 7 ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 16 ഡാമുകളിലെ ജലനിരപ്പാണിത്. ഡാമുകളിലാകെ 2072.222 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 192 ദശലക്ഷം യൂണിറ്റ് കുറവാണ്.
ദിവസം കഴിയുന്തോറും ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. ഇത്തവണ കഴിഞ്ഞ രണ്ട് വര്‍ഷത്തെക്കാള്‍ ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. കാലവര്‍ഷം ആദ്യ രണ്ട് മാസം പിന്നിട്ടിട്ടും ഡാമുകളില്‍ ജലനിരപ്പ് ഉയരാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇടുക്കിയില്‍ 1.4 സെന്റീ മീറ്റര്‍ മഴ പെയ്തപ്പോള്‍ ജലനിരപ്പ് 2347.36 അടിയായി ഉയര്‍ന്നു. 44 ശതമാനം ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് 1.5 അടി വെള്ളമാണ്.
പമ്പ, കക്കി അണക്കെട്ടുകളിലെ ജലനിരപ്പ് 49 ശതമാനമായി ഉയര്‍ന്നു. ഷോളയാറിലെ ജലനിരപ്പ് 2654.4 അടിയാണ്. 85 ശതമാനം. ആനയിറങ്കല്‍, കുണ്ടള, മാട്ടുപെട്ടി ഡാമുകളാണ് ഏറ്റവും കുറവ് ജലനിരപ്പ്. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞപ്പോള്‍ കേരളത്തിലാകെ 21.997 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. ഉപഭോഗം ആകെ 65.3279 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: