തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. ഓണത്തിന്റെ അവസാനഘട്ടമായെന്ന് അറിയിച്ച് ഉത്രാടം എത്തുമ്പോള്‍ കൈയ്യില്ക്കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാന്‍ തത്രപ്പാടിലാണ് ഓരോ മലയാളികളും.
പതിവു പോലെ ഓണാഘോഷങ്ങള്‍ ഗംഭീരമാക്കാനാണ് ഓരോ മലയാളിയുടെയും ശ്രദ്ധ.ഓണാവധി കൂടി ആരംഭിച്ചതോടെ ആഘോഷങ്ങള്‍ക്ക് ആവേശവും വര്‍ദ്ധിച്ചു. പൂപ്പാട്ടുകളും കളിപ്പാട്ടുകളും പാടി വരവേല്‍ക്കുന്നതിനിടെ ഓണം ഉണ്ടറിയാന് കൂടിയുള്ള തിരക്കിലാണ് മലയാളികള്‍.
പുത്തന്‍ ജീവിത ശീലങ്ങളുടെ തടവറയില്‍ നിന്ന് ഒരുനാളത്തെ മോചനം.കാളനും എരിശേരിയും, നാലുകൂട്ടം ഉപ്പിലിട്ടതും,പാലടയും പ്രഥമനുമൊക്കെ നാക്കിലയില്‍ വിളമ്പാനുള്ള അവസാനവട്ട ഒരുക്കം . ഓണച്ചിരികളില് ഗ്രാമ നഗര വീഥികള്‍ നിറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ഓണക്കോടികള്‍ വാങ്ങുവാന്‍ കുട്ടികളുമൊത്ത് എത്തുന്നവരെ കൊണ്ട് വസ്ത്രശാലകള്‍ നിറഞ്ഞു കഴിഞ്ഞു. പ്രത്യേക ഓണം ഡിസ്കൗണ്ട് നല്കി ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ കച്ചവട സ്ഥാപനങ്ങള്‍ മത്സരിക്കുന്നു.
ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന വാഗ്ദാനവുമായി നിരവധി വസ്ത്രശാലകളാണ് ജില്ലയില്‍ കച്ചവടം പൊടിപൊടിപ്പിക്കുന്നത്.
ഉപ്പേരിക്ക് മുന്‍വര്‍ഷത്തെക്കാള്‍ വില കൂടിയിട്ടുണ്ട്. നാല് കഷണങ്ങളാക്കിയ ഏത്ത കായ ഉപ്പേരിക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇതിന് കിലോയ്ക്ക് 370 മുതല്‍ 400 രൂപ വരെയാണ് ഈടാക്കുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: