ഭാവന ഇല്ലെങ്കില്‍ മനുഷ്യനില്ല.സങ്കല്‍പ്പം ഇല്ലാത്തവന് മൃതശരീരമാണ്. യുക്തിയുടെ നിയന്ത്രിത സമവാക്യങ്ങളുമായി മനുഷ്യന് ജീവിക്കാനാവുകയില്ല. അതൊരു യാന്ത്രിക ലോകം മാത്രമായിരിക്കും. അതുകൊണ്ടാണ് ലോകംകണ്ട ഏറ്റവും മുന്തിയ ശാസ്ത്രജ്ഞന് ഐന്സ്റ്റീന് ഭാവനയാണ് സത്യത്തെക്കാല് വലുതെന്നു പറഞ്ഞത്.
ഇങ്ങനെ ശതകോടി ഭാവനാവിലാസങ്ങളുമായി ജീവിക്കുന്ന മനുഷ്യന് കൂടുതല്‍ ഇഷ്ടപ്പെടുന്ന സങ്കല്‍പ്പങ്ങള്‍ കൂടപ്പിറപ്പുപോലെ ഉണ്ടാകും. ലോകത്തെങ്ങുമുള്ള മലയാളിക്ക് മനസില്‍ സന്തോഷത്തിന്റെ തേനിറ്റുവീഴുന്ന ആനന്ദസങ്കല്പ്പമാണ് ഓണം.
മനുഷ്യനു അവനവനോടുള്ള അനിര്‍വചനീയമായ സ്നേഹംപോലെ തന്നെയാണ് മലയാളിക്ക് ഓണവുമായുള്ള അടുപ്പം. അത് മനുഷ്യനും മനസുംതമ്മിലുള്ള അടുപ്പംപോലെയാണ്. മലയാളിയുടെ വളര്‍ച്ചയും പ്രായവുമൊക്കെ ഓരോ ഓണവും എന്നപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഓണത്തിനു മുന്‍പും പിന്‍പും എന്നപോലെയാണ് മലയാളിയുടെ കാലം. ഓണംവരാന്‍ ചെറുപ്പത്തില്‍ കാത്തിരിക്കുംപോലെ ഏതുപ്രായത്തിലും ആ കാത്തിരിപ്പുണ്ട്. ഒരു പക്ഷേ പ്രായത്തെ പിന്നിലേക്കു ആട്ടിയോടിച്ച് ചെറുപ്പമാകാന്കൂടി അവന്കണ്ടെത്തുന്ന അഭയക്കരകൂടിയാകാം ഓണം.
ലോകത്തിന്റെ ഏതുകോണിലിരുന്നും മലയാളി പെട്ടെന്നു കേരളീയനാകും. നിമിഷവേഗത്തില്‍ ഇങ്ങനെ കേരളിയനാകാന്, ഒന്നു മനസിലേക്ക് ഊളിയിട്ടാല്‍ കിട്ടുന്ന തൊടുസാന്നിധ്യമാണ് പൊന്നോണം. പ്രവാസിയുടെ കൃത്രിമ തൊങ്ങലുകളെല്ലാം പറിച്ചുകളഞ്ഞ് മനസുകൊണ്ടും ശരീരത്താലും നാട്ടിലും വീട്ടിലും അവന് ഓടിയെത്താവുന്ന കണ്വഴിയാണ് ഓണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: