പാലാ: അഖില ഭാരത രാമായണസത്രസമിതി, ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാമത് അഖില ഭാരത ശ്രീമദ് രാമായണ സത്രം-2017 ഒക്ടോബര്‍ 10മുതല്‍ 15വരെ കിടങ്ങൂര്‍ ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടക്കും. 10ന് രാവിലെ 7ന് സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ സത്രത്തിന് തുടക്കമാവും. 10 മണിക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി സത്രത്തിന് കൊടിയേറ്റും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1മുതല്‍ 2വരെ 501 അമ്മമാരുടെ നാരായണീയ പാരായണം, 11ന് രാവിലെ 9ന് ശ്രീരാമാവതാരം, 11.30ന് സീതാകല്യാണം, 12-ാം തീയതി പാദുകപട്ടാഭിഷേകം, 13-ാം തീയതി ആഞ്ജനേയ സ്വാമിക്ക് വെറ്റില സമര്‍പ്പണം, 15-ാംതീയതി 16 ദ്രവ്യങ്ങള്‍കൊണ്ട് ശ്രീരാമസ്വാമിക്ക് പട്ടാഭിഷേകം എന്നിവ നടക്കും. സത്രസമാരംഭ സഭയിലും സമാപന സഭയിലും പ്രമുഖര്‍ പങ്കെടുക്കും. ഭാരതത്തിലെ പ്രശസ്ത ആചാര്യന്മാരും, പ്രഭാഷകരും, സന്ന്യാസി ശ്രേഷ്ഠന്മാരും വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
സത്രത്തിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത് നീലംപേരൂര്‍ പുരുഷോത്തമദാസ് ആണ്. ഏകദേശം ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ സത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. രാവിലെ 5മുതല്‍ രാത്രി 9.30വരെയാണ് സത്രചടങ്ങുകള്. പത്രസമ്മേളനത്തില്‍ അഖിലഭാരത ശ്രീമദ് രാമായണ സത്രസമിതി സെക്രട്ടറി പി.കെ.അനീഷ്, രക്ഷാധികാരി വി.എസ്.സോമശര്‍മ്മ, ക്ഷേത്രം കമ്#വീനര് കെ.സുബ്രഹ്മണ്യന് നായര്‍, എം.പി.കമലാസനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: