ഇരിട്ടി: വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ നിര്‍മ്മാണ കരാര്‍ തമിഴ്നാട് ഈറോഡ് കേന്ദ്രമായുള്ള ആര്‍എസ് ഡെവലപ്പേഴ്സിന് ലഭിച്ചു. കഴിഞ്ഞദിവസം ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി പഴശ്ശി പദ്ധതി പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് ലഭിച്ചിരുന്നു. ഇതോടെ പദ്ധതിയുടെ മുഴുവന്‍ തടസ്സവാദങ്ങളും ഇല്ലാതായി.
ഇന്ത്യയിലെ പ്രമുഖമായ നാല്‍പ്പതു കമ്പനികളായിരുന്നു ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ടെണ്ടര്‍ നല്‍കിയിരുന്നത്. ടെണ്ടര്‍ നല്കിയ തുകയില്‍ 4.6 സ്ഥാനം കുറച്ചു നിര്‍മ്മാണം നടത്താമെന്നു സമ്മതിച്ചതോടെ ആര്‍എസ് ഡവലപ്പേഴ്സിന്റെ കരാര്‍ അംഗീകരിക്കുകയായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത പ്രധാന കമ്പനികളായ കെകെ ബില്‍ഡേഴ്സ്, പൗലോസ് ആന്റ് പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ ഏഴ് മുതല്‍ പതിനഞ്ചു വരെ ശതമാനം അധിക തുകക്കായിരുന്നു കരാര്‍ രേഖപ്പെടുത്തിയിരുന്നത്. തമിഴ്നാട് കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്കു വഹിച്ച കമ്പനിയാണ് ആര്‍എസ്. പദ്ധതിയില്‍ കുടിവെള്ളത്തിനും ജലസേചനത്തിനും കഴിച്ചുള്ള വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. 79.85 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നിന്നും 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓണം അവധിക്കു ശേഷം ചേരുന്ന കെഎസ്ഇബി ബോര്‍ഡ് യോഗം അംഗീകരിക്കുന്നതോടെ മൂന്നു മാസം കൊണ്ട് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: