ആലപ്പുഴ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കിഴ്ശാന്തി നിയമനത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കടമ നിറവേറ്റാന്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് ആവശ്യപ്പെട്ടു. പൂജാദി കര്‍മ്മങ്ങളില്‍ പരിശീലനവും പാണ്ഡിത്യവുമുള്ളവരെ ജാതി പരിഗണിക്കാതെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാമെന്ന നിയമം നിലവിലുണ്ട്.
അബ്രാഹ്മണനായതിന്റെ പേരില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കിഴ്ശാന്തിക്ക് പ്രവേശനം നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ ഉണ്ടായിട്ടും, ദേവസ്വം മന്ത്രി സിപിഎമ്മുകാരനായിട്ടും പ്രശ്നത്തില്‍ ഇടപെട്ട് നിയമനം നല്‍കാത്തത്, ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കാരിന്റെയും കഴിവുകേടാണെന്നു അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: