ഓണത്തിരക്കിലും സ്വകാര്യബസുകള്‍ നഗരത്തില്‍ മത്സരയോട്ടത്തിലാണ്. വായുവേഗത്തില്‍ പാഞ്ഞുവരുന്ന ബസ്കണ്ട് യാത്രക്കാരും വഴിപോക്കരും നടുങ്ങിമാറുകയാണ്. ഓണമായതുകൊണ്ട് നിരത്തിലും മറ്റും നല്ല തിരക്കാണ്.
അതൊന്നും കണക്കിലെടുക്കാതെ മത്സരയോട്ടത്തില് തോന്നുന്നിടത്ത് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയാണ്. യാത്രക്കാര്‍ ഇറങ്ങുന്നതിനും കയറുന്നതിനും സാവകാശംകൊടുക്കാതെ വണ്ടി അടിച്ചുവിടുന്നതിന്റെ അപകടങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ബസുകാര് ഇതൊക്കെ ചെയ്യുന്നത്.
മെട്രോനിര്‍മാണവുമായി ബന്ധപ്പെട്ട് നിരത്തിനരികിലെ തടസങ്ങളും മറ്റും വാഹനങ്ങള്‍ക്കു നിലവില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനിടയിലും ബസുകളുടെ മത്സരയോട്ടംനഗര യാത്ര നരകയാത്രയാക്കുന്നുണ്ട്. ഇപ്പഴും ബസ് ജീവനക്കാരില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരുണ്ടെന്ന പരാതിയുണ്ട്. സ്ത്രീകളോടും വിദ്യാര്‍ഥികളോടുമുള്ള പെരുമാറ്റ ദൂഷ്യങ്ങള്‍ പഴയതുപോലെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെറ്റു ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതായുള്ള പരാതികള്‍ക്കും കുറവില്ല.പോലീസും മോട്ടോര്‍വാഹന വകുപ്പും നിരീക്ഷണം ചിലപ്പോള്‍ ശക്തമാക്കുന്നതോടൊപ്പം തന്നെ പെട്ടെന്ന് അതില്‍നിന്നും അയയുന്നതും ബസുകാര്ക്കുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: