ന്യൂദല്‍ഹി : വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരു വിവരങ്ങള്‍ സെപ്തംബറില്‍ പുറത്തുവിടുമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ചുള്ള ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടതാണ്. വിഡിയോകോണ്‍, കാസ്ടെക്സ് ടെക്നോളജീസ്. വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ എന്നിവയുടെ പേരുവിവരങ്ങള്‍ കിട്ടാക്കടത്തിന്റെ ആദ്യ പട്ടികയില്‍ പുറത്തുവന്നിരുന്നു.30 മുതല്‍ 40 വരെയുള്ള കമ്പനികള്‍ അടുത്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അടിസ്ഥാന സൗകര്യം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഭൂരിഭാഗവും. 1,75,000 കോടിയോളം രൂപയാണ് ഈ കമ്പനികളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്. ആര്‍ബിഐ പട്ടിക പുറത്തുവിടുന്നതോടെ വായ്പ തിരിച്ചടയ്ക്കാത്തവര്ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതാണ്.
അതിനിടെ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടുമെന്ന വാര്‍ത്തയെ തുടര്‍ന്ന് വിസ സ്റ്റീലിന്റെ ഓഹരികളില്‍ ചൊവ്വാഴ്ച 1.24 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 26 ശതമാനമാണ് കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 60 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. കൂടാതെ വീഡിയോകോണിന്റെ ഓഹരികള്‍ മൂന്നു ശതമാനവും മൂന്നു മാസത്തിനിടെ 60 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: