പൊന്നാനി: പൊന്നാനി നഗരസഭയിലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെട്ട പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി പ്രകാരമുള്ള ജൈവ നെല്‍കൃഷി വിളവെടുപ്പ് നടന്നു.
നഗരസഭ 11ാം വാര്‍ഡ് ഈശ്വരമംഗലത്ത് പൊന്നാര്യന്‍ പാടശേഖര സമിതി പ്രസിഡന്റ് വി.വി അബ്ദുല്‍ സലാമിന്റെ ഒന്നര ഏക്കര്‍ പാടത്ത് വിളവെടുപ്പ് നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് ഒ.ഒ ഷംസു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പാടശേഖരസമിതി സെക്രട്ടറി രജീഷ് ഊപ്പാല, ഈഴുവത്തിരുത്തി കൃഷിഭവന് സീനിയര്‍ കൃഷി അസിസ്റ്റന്റ് ടി.എം സുരേഷ്, വി.വി കുഞ്ഞു, കെ.ബൈജു, വി.വി ആഷിഖ്, വി.വി മുഹമ്മദ്കുട്ടി, കെ.ദിലീപ്, കെ.ഷാജി, വി.വി അഷ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: