മലപ്പുറം: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഉന്നതി’ പദ്ധതിയുടെ ഭാഗമായി ലോണ്‍ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജന്‍ ശിക്ഷന്‍ സന്‍സ്ഥാനാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണത്തിന്റെ ഉദ്ഘാടനം കൂട്ടായി വാടിക്കല്‍ മൗലാന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ മന്ത്രി കെ. ടി. ജലീല്‍ നിര്‍വഹിക്കും. പി. വി. അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തും. പരിശീലനം പൂര്‍ത്തിയാക്കിയ 100 പേര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയവുമായി ചേര്‍ന്ന് ആര്‍ടിസാന്‍സ് കാര്‍ഡ് വിതരണവും പരിപാടിയില്‍ നടക്കും. സാക്ഷരതാ പ്രവര്‍ത്തനം, സ്വയംതൊഴില്‍ പരിശീലനം, ശുചിത്വം, സമ്പൂര്‍ണ പ്രതിരോധ കുത്തിവപ്പ് എന്നിവയാണ് പദ്ധതിയുടെ കീഴില്‍ പ്രധാനമായും നടപ്പാക്കുന്നത്. 100 പേരുള്ള പത്ത് ക്ലസ്റ്ററുകളിലായി 1000 പേര്‍ക്ക് ആറ് മാസം കൊണ്ട് തൊഴില്‍ നല്കാന് ഉന്നതി ലക്ഷ്യമിടുന്നു. നബാര്‍ഡിന്റെ സഹായത്തോടെ സംരഭകത്വ പരിശീലനം, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കുത്തിവെപ്പ് ബോധവത്കരണം, കൃഷി വകുപ്പിന്റെ സഹായത്തോടെ അടുക്കളത്തോട്ട നിര്‍മാണം എന്നിവയും നടപ്പാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: