മലപ്പുറം: ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ മുന്നോടിയായുള്ള ഉപകരണ നിര്‍ണയ ക്യാമ്പ് സ്നേഹപൂര്‍വ്വം ഇന്ന് ചെറിയമുണ്ടം ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് പങ്കെടുക്കാം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് രാവിലെ 9ന് ആരംഭിക്കും. രാവിലെ 11ന് ആരോഗ്യ-സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം നിര്‍വഹിക്കും. വി. അബ്ദുറഹിമാന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയാകും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്ഡിന്റെകോപ്പി, ആധാര്കാര്ഡിന്റെകോപ്പി, രണ്ട് പാസ്പോര്ട്ട്സൈസ്ഫോട്ടോ എന്നിവ ഹാജരാക്കണം.
ഇന്ന് പെരുമണ്ണ ക്ലാരി, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, വളവന്നൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നീ തദ്ദേശസ്ഥാപന പരിധിയിലെ ആളുകള്‍ പങ്കെടുക്കണം. 27ന് താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികള്‍, നന്നമ്പ്ര, നിറമരുതൂര്‍ പഞ്ചായത്ത്. 28ന് തിരൂര്‍ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, എടരിക്കോട്, തെന്നല, കല്പകഞ്ചേരി, ആതവനാട്, മാറാക്കര, എടയൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: