കൊച്ചി: കേരളത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച എംഫോണ്, ഫീച്ചര്‍ ഫോണുകളുമായി ഓണം വിപണിയിലേക്ക്. ഒരു സെന്റിമീറ്ററില്‍ താഴെ മാത്രം കനമുള്ള ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനല്‍, പോളി കാര്‍ബോണറ്റ് ഫൈബര്‍, സിലിക്കോണ്‍ ഗ്ലാസ് എന്നീ ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് മാത്രം നിര്‍മിക്കുന്നവയാണ് ഈ മോഡലുകള്‍. കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മുന്നിലാണ് എംഫോണ്. എംഫോണ് 180, 280, 380 എന്നീ മൂന്ന് ഫോണുകള്‍ എത്തിയിട്ടുള്ളത്.
2.4 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ആണ് എംഫോണ് 180. പോളി കാര്‍ബോണറ്റ് മെറ്റീരിയലില്‍ തിര്‍ത്ത ഈ മോഡലിന് ഒരാഴ്ചയിലധികം ബാറ്ററി നില്ക്കും. 2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള എംഫോണ് 280 സി.എന്‍.സി അലുമിനിയം മെറ്റലില്‍ ഫ്രണ്ട് പാനല്‍ തീര്‍ത്തിരിക്കുന്നു. 32 ജിബി വരെ മെമ്മറി ഉയര്‍ത്താനും സാധിക്കും.
രൂപത്തില്‍ 280യോട് സാമ്യമെങ്കിലും ഡിസ്പ്ലേയുടെ വലുപ്പത്തില്‍ മുന്നിലാണ് എംഫോണ് 380. 6 ദിവസത്തിലധികം ബാറ്ററി സ്റ്റാന്‍ഡ് ബൈ നല്കുന്ന മോഡലാണ് ഇത്. സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ഈ ഓണം അമ്മയോടൊപ്പം ആഘോഷിക്കുവാന്‍ ഓരോ എംഫോണ് വാങ്ങുമ്പോഴും വാങ്ങുന്നരുടെ അമ്മയ്ക്ക് ഒരു എംഫോണ് സൗജന്യമായി നല്കുന്നു. 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നിലവില്‍ ഉണ്ട്.
നറുക്കെടുപ്പിലൂടെ ബെന്‍സ് കാറും, രണ്ടാം സമ്മാനമായി ടോയോട്ട ഫോര്‍ച്ചുണര്‍, മൂന്നാം സമ്മാനമായി ഇന്നോവ ക്രിസ്റ്റ, നാലാം സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, സ്വര്‍ണ നാണയങ്ങള്‍, നൂറ് പേരില്‍ ഒരാള്‍ക്ക് എംഫോണ് 8 എന്നിവയും ഓണസമ്മാനമായി നല്കുന്നു. പുതിയ 4 മോഡലുകള്‍ ലോഞ്ച് ചെയ്തതോടുകൂടി മൊത്തം 7 മോഡലുകള്‍ ഓണം വിപണിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: