ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസകളര്പ്പിക്കുന്നതിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി രാഷ്ട്രപതിഭവനില്‍വെച്ച് കൂടിക്കാഴ്ചനടത്തി.
ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലെത്തിക്കാന്‍ രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന് യൂസഫലി ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ലുലുഗ്രൂപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതികളെകുറിച്ചും ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും യൂസഫലി രാഷ്ട്രപതിയെ ധരിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിഞ്ഞതില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിക്കുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: