സിറിയയില്‍ എന്തായാലും ഐഎസിന് നല്ലകാലമല്ല. നിത്യേനെ വലിയ ജീവഹാനിയാണ് അവര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിറിയയില്‍ സര്‍ക്കാര്‍ സേനയുമായി ചേര്‍ന്ന് റഷ്യ വന്‍ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ഒരുദിവസം തന്നെ ഇത്തരം ആക്രമണത്തില്‍ 200ഐ എസ് ഭീകരരാണ് കൊല്ലപ്പെട്ടത്. അങ്ങനെ ഒരുമാസത്തിനിടയ്ക്ക് 800ലധികം ഐ എസ് ഭീകരര്‍ സിറിയയില്‍ കൊല്ലപ്പെട്ടു.
വര്‍ഷങ്ങളായി സിറിയ ആഭ്യന്തര യുദ്ധത്തില്‍ അസ്വസ്ഥമാണ്.ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരും വിമതരുമായി നടന്നുവരുന്ന കലാപത്തില്‍ ഇതിനോടകം ലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. വിമതയോടൊപ്പം ഐഎസുംകൂടി ചേര്ന്നതോയെ ചോര കണക്കില്ലാതെ ഒഴുകിത്തുടങ്ങി. ഇതിനിടയിലാണ് ഐ എസിനെ തുരത്താന്‍ റഷ്യയും അസദ് സര്‍ക്കാരിനൊപ്പം ചേര്‍ന്നത്.
കുറെക്കാലം മാധ്യമങ്ങളില്‍ അസദിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകളുടെ കുത്തിയൊഴുക്കായിരുന്നു. പിന്നീട് ഒഴുക്കു കുറഞ്ഞു. അസദിനെതിരെ യുദ്ധം നടത്തുന്നത് ഐഎസ് ആണെന്നു വന്നതോടുകൂടിയാണ് അസദിനോടുള്ള വിമര്‍ശനത്തില്‍ അയവുണ്ടായത്.
ഇതിന്റെ പേരില്‍ റഷ്യയുമായി അമേരിക്ക ഉടക്കിയിരുന്നു. അസദിന്റെ ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ രീതിയിലുള്ള ചെറുത്തുനില്‍പ്പാണ് വിമതര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു അമേരിക്കയുടെ നിലപാട്.
വിമതരുടെ മറവില്‍ ഐ എസ് ചേര്‍ന്നതോടെ കലാപത്തിന്റെ സ്വഭാവംതന്നെമാറി. അമേരിക്കയ്ക്കും ഏറെക്കുറെ ഇതുബോധ്യമായി.പക്ഷേ ഐ എസിനെ തുരത്തിയതിനുശേഷമേ വിശ്രമിക്കൂ എന്നാണ് റഷ്യന്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: