കാത്തിരിപ്പിനു വിരാമമിട്ട് തല അജിത്തിന്റെ ‘വിവേഗം’ തിയേറ്ററുകളില്‍. കേരളത്തില്‍ തന്നെ 309 തീയ്യേറ്ററുകളില്‍ 1650 ഷോകളാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്റര്‍പോള്‍ ഓഫീസറായാണ് വിവേകത്തില്‍ അജിത് വേഷമിടുന്നത്.
ശിവ സംവിധാനം ചെയ്യുന്ന ‘വിവേഗ’ത്തില്‍ നായികയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്. ബോളിവുഡ് നടന് വിവേക് ഒബ്റോയാണ് ചിത്രത്തില്‍ വില്ലന്‍.
മലയാളികളെ ആവേശംകൊള്ളിച്ച മാധവന്,വിജയ് സേതുപതി ചിത്രം വിക്രം വേദയ്ക്കുശേഷം കാണികള്‍ വലിയ പ്രതീക്ഷയോടെയാണ് ‘വിവേഗ’ത്തെ വരവേല്‍ക്കുന്നത്. 300ലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടമാണ്. വിവേകത്തിന്റെ ഫസ്റ്റ് ലുകും ചിത്രത്തിന്റെ ടീസറും, പാട്ടുകളും ഇതിനോടകം പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: