മഞ്ചേരി: തിരക്കേറിയ മലപ്പുറം, പാണ്ടിക്കാട് റോഡുകളിലെ ഗതാഗതവും കാല്‍നടയാത്രയും സുഗമമാക്കാന്വേണ്ടി ട്രാഫിക്ക് പൊലീസ് ഇടപെട്ട് വഴിയോര കച്ചവടക്കാരെ നീക്കി. റോഡരികു കയ്യേറിയുള്ള കച്ചവടം നഗരത്തിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ കടലാസിലൊതുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേര്‍ വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നുണ്ട്. ബസ്സ്റ്റാന്റ്-ആശുപത്രി പരിസരങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ സജീവമാണ്. വര്‍ഷങ്ങളായി ചെയ്തുവരുന്നവരും ഇടക്കാലത്തു നടപ്പാത കയ്യേറി ആരംഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: