ഓണത്തിനിറങ്ങുന്ന മലയാള സിനിമയ്ക്കൊപ്പം സൂപ്പര്‍താരം തല അജിത് നായകനായ വിവേകത്തെക്കുറിച്ചും പ്രേക്ഷകര്‍ ചര്‍ച്ചയിലാണ്. മലയാളികളെ ആവേശംകൊള്ളിച്ച മാധവന്,വിജയ് സേതുപതി ചിത്രം വിക്രം വേദയ്ക്കുശേഷം കാണികള്‍ വലിയ പ്രതീക്ഷയോടെയാണ് വിവേകത്തെ കാത്തിരിക്കുന്നത്. മലയാള സിനിമകള്‍ പലതും ആളില്ലാതെ തിയറ്റര്‍ വിടുന്ന സന്ദര്‍ഭത്തില്‍ നല്ല ചിത്രമെന്നു പേരെടുത്ത വിക്രം വേദ കേരളത്തില്‍ വിജയമായിരുന്നു.
നടനെന്ന നിലയില്‍ അജിത്തിന്റെ 25ാമത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ചിത്രം എന്ന പേരിലും വിവേകത്തിനു പ്രാധാന്യമുണ്ട്. തമിഴിലും മലയാളത്തിലും അജിത്തിന് നല്ല പ്രേക്ഷകരുണ്ട്. വലിയ ആഘോഷത്തിലാണ് ഈ നടന്റെ സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന വിവേകത്തില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയ് ആണ് വില്ലന്‍. നായിക കാജല്‍ അഗര്‍വള്‍. 300ലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടമാണ്. മുന്‍കൂര്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.
ഒരു ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് വിവേകത്തില്‍ അജിത് വേഷമിടുന്നത്. അജിത്തിന്റെ സൂപ്പര്‍ ഹിറ്റായ മുന്‍ ചിത്രങ്ങള്‍ വീരവും വേതാളവും ഒരുക്കിയ സംവിധായകന്റെ ചിത്രം തന്നെയാണ് ഇതെന്നതും പ്രതീക്ഷയുണര്‍ത്തുന്നു. വീരവും വേതാളവും വന്‍ ഹിറ്റുകളായിരുന്നു. വിവേകത്തിന്റെ ഫസ്റ്റ് ലുക് ആരാധകരെ ഞെട്ടിച്ചുവെന്നാണ് കേള്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: