കൊണ്ടോട്ടി: പുളിക്കല്‍ അരൂര്‍ പൂളക്കോട്ടില് 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാറും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ വാറ്റാനായി സൂക്ഷിച്ച വാഷ് പിടികൂടിയത്.
ഓണക്കാലത്തെ വില്‍പ്പന ഉദ്ദ്യേശിച്ചാകും ഇത്രയും വാഷ് സൂക്ഷിച്ചതെന്നാണ് എക്സൈസിന്റെ നിഗമനം.
പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: