മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളുകളില്‍ ഗണിതത്തിലും മലയാളത്തിലും പ്രത്യേക പരിശീലനം നല്കുന്നു.
23ന് മലയാളത്തിലും 24 ന് ഗണിതത്തിലുമാണ് പരിശീലനം. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഒരു സ്കൂളില്‍ നിന്നും അതത് വിഷയത്തില്‍ ഒരു അദ്ധ്യാപകന് വീതം പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണിക്യഷണന് അറിയിച്ചു.
ഗണിതത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ‘ഗണിതഭേരി’ എന്ന പേരിലാണ് പരിശീലനം നല്‍കുക. ഇതിനായി അദ്ധ്യാപകര്‍ക്ക് പ്രത്യേക കൈപുസ്തകവും നല്‍കും. ‘ മലയാള തിളക്കം’ എന്ന പേരില്‍ മലയാള ഭാഷയില്‍ പിന്നാക്കം നില്ക്കുന്ന വരെ പരിശീലിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ അധ്യായന വര്‍ഷം കഴിയുമ്പോള്‍ ഹൈസ്കൂളില്‍ ഈ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: