ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെ സ്ക്രീനുകളില്‍ ഒട്ടിക്കുന്ന കട്ടിയുള്ള തരം ചൈനീസ് ഗ്ലാസുകള്‍ക്ക് ആന്റി ഡമ്പിങ്ങ് തീരുവ ചുമത്തി. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാനാണീ നടപടി. മൊബൈല്‍ സ്ക്രീനുകള്‍ സംരക്ഷിക്കാനാണ് ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്.
ഇത് ചൈന ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലാണ് വിലകുറച്ച് തള്ളുന്നത്. ഇത് ആഭ്യന്തര ഉത്പ്പാദനത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഈ പ്രശ്നം ഒഴിവാക്കാന്‍ അഞ്ചു വര്‍ഷത്തേക്കാണ് ആന്റി ഡമ്പിങ്ങ് നികുതി. ടണ്ണിന് 53 ഡോളര്‍ മുതല്‍ 136 ഡോളര്‍ വരെയാണ് നികുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: