കാണം വിറ്റും മലയാളി ഓണം ഉണ്ണും എന്നതുകൊണ്ടാവും വില വാണംപോലെ കുതിക്കുന്നത്. എത്രവിലകൂടിയാലും ഒന്നിനുംകുറയാതെ ഓണമുണ്ണും എന്നതുകൊണ്ടാവും വില കുതിച്ചുയരുന്നത്. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ ഓണക്കാലത്തുവിലകൂടും എന്നതു ഒരു ശൈലിതന്നെയായിട്ടുണ്ട്.
ഓണമായി ബന്ധപ്പെട്ട എല്ലാറ്റിനും തീവിലയാണ്.പ്രത്യേകിച്ച് ഏത്തക്കായ്ക്ക്.കിലോയ്ക്ക് എണ്ത്തഞ്ചും തൊണ്ണൂറുംവരെയായിട്ടുണ്ട്. തക്കാളി 70, ചേന 60, മത്തന്‍ 40, കുമ്പളങ്ങ 35,മുരിങ്ങ 70,കാരറ്റ് 60. തക്കാളിക്ക് മൈസൂറില്‍ 15 രൂപയേയുള്ളൂ. ഇവിടെ എത്തുമ്പോള്‍ 70. ഇനിയും വിലകൂടാം എന്നാണു പറയുന്നത്.
കഴിഞ്ഞ തവണയും ഏറ്റവും വിലകൂടിയത് ഏത്തക്കായക്കായിരുന്നു.ഉപ്പേരിയും കാവറുത്തതും ഇല്ലാതെ എന്ത് ഓണം.അങ്ങനെ അവശ്യ സാധനങ്ങള്‍ക്കൊക്കെ മനപ്പൂര്‍വം വിലകൂട്ടുന്നത് നമ്മുടെ ഒരുനയമാണല്ലോ!ആഘോഷം ബൂര്ഷ്വാസ്വഭാവമായതുകൊണ്ടാവും ഓണത്തിനുപോലും മലയാളി ആഹ്ളാദിക്കേണ്ടെന്ന വിധത്തില്‍ സര്‍ക്കാര്‍ വിലനിയന്ത്രിക്കാന്‍ ഇടപെടാത്തതെന്നാണോ കരുതേണ്ടത്.
കേരളം ഭരിച്ച എല്ലാസര്ക്കാരിനും ഓണക്കാലത്തു വിലപിടിച്ചു നിര്‍ത്താന്‍ പരാജയപ്പെട്ട ചരിത്രമേ യുള്ളൂ.പിണറായി സര്‍ക്കാരും അതു തന്നെ. ഓണത്തിന് ഒരുമുറം പച്ചക്കറി എന്നൊക്കെ ചുമ്മാ പറയാവുന്ന അലങ്കാരത്തില്‍ കവിഞ്ഞൊന്നുമല്ല.
സപ്ളൈകോയെക്കൊണ്ട് ഇക്കാര്യത്തില്‍ യാതൊരു പ്രയോജനവുമില്ല. അവശ്യസാധനങ്ങളൊന്നും അവിടെകാണില്ല. ധൂര്‍ത്തിന്റെയും അഴിമതിയുടെയും കാര്യപരിപാടികള്‍ കഴിഞ്ഞിട്ടുവേണ്ട ജനത്തിനായി എന്തെങ്കിലും ചെയ്യാന്‍.
സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടാത്തതിനാല്‍ പഴയപോലെ ഓണം കയ്ക്കാനാണു സാധ്യത.
കേരളത്തില്‍ എന്തു പറഞ്ഞും കച്ചവടക്കാര്‍ വിലകൂട്ടുകയാണ്.ആരുണ്ടിവിടെ ചോദിക്കാനെന്നമട്ട്. ഇവിടെയാണെങ്കില്‍ ഒരു സര്‍ക്കാരിന്റെ അഭാവംമാത്രമാണ് ആകെയുള്ളത്. ജനങ്ങളോട് ഒപ്പമില്ലാത്ത സര്‍ക്കാര്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: