മലപ്പുറം: സംസ്കൃത ഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണെന്ന് പി. ഉബൈദുള്ള എംഎല്‍എ. സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്കൃതത്തില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറയില്‍ സംസ്കൃതം പഠിച്ചവരുടെ പ്രവര്‍ത്തികള്‍ മാതൃകയാണെന്നും എംഎല്‍എ പറഞ്ഞു.
മലപ്പുറം എഇഒ പി. ഹുസൈന് അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി നാരായണന്, വിദ്യാലക്ഷ്മി എം., അംശുമതി കെ., സാവിത്രി പി., ശ്രീഹരി ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: