മലപ്പുറം: ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം കലക്ട്രേറ്റ് സമ്മേളന ഹാളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍. എംപി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഡയാലിസിസ് സര്‍വ്വീസ് പ്രോഗ്രാമിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഡയാലിസ് നടത്താനുള്ള സൗകര്യം ഉണ്ട്. ജില്ലയില്‍ ഈപദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ലക്ഷ്യം നേടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് പി.വി. അബ്ദുല്‍ വഹാബ് എംപി പറഞ്ഞു. എംഎല്‍എമാരായ പി. ഉബൈദുള്ള, ടി.വി. ഇബ്രാഹീം, പി. അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: