മലപ്പുറം: വിവിധ ആവശ്യമുന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 21ന് റേഷന്‍ വ്യാപാരികള്‍ കടകളടച്ച് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുക, ഓണത്തിനും പെരുന്നാളിനും മുമ്പായി വ്യാപാരികള്‍ക്ക് കുടിശിക നല്‍കുക, റേഷന്‍ കാര്‍ഡുകളുടെ അപാകത പരിഹരിക്കുക, റേഷന്‍ കടകളില്‍ കാര്‍ഡുടമകളുടെ അദാലത്ത് നടത്തി യഥാര്‍ഥ ബി പി എല്‍ കാര്‍ഡുടമകളെ തെരഞ്ഞെടുക്കുക, കാര്‍ഡുകള്‍ പൂര്‍ണമായും വിതരണം ചെയ്യുക. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് വെട്ടിക്കുറച്ച അരി വിഹിതം പുനസ്ഥാപിച്ച് കാര്‍ഡൊന്നിന് 15 കിലോ അരി നല്‍കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് ധര്‍ണ.
വാര്‍ത്താ സമ്മേളനത്തില്‍ കാടാമ്പുഴ മൂസ, കബീര്‍ അമ്പാരത്ത്, യൂനുസ് പെരിന്തല്‍മണ്ണ, സൈതലവി പറമ്പന്‍, നാസര്‍ വേങ്ങര, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: