നിലമ്പൂര്‍: മാലിന്യസംസ്ക്കരണം പൂര്‍ണ്ണമായി നിലച്ച നിലമ്പൂര്‍ നഗരം പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി മാറുന്നു.
ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നഗരമധ്യത്തിലുള്ള സ്വകാര്യഭൂമിയിലാണ്. മഴവെള്ളം കൂടി നിറഞ്ഞതോടെ മാലിന്യതോടായി ഈ സ്ഥലം മാറി. പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതോടെ ഒഴുക്ക് നിലച്ചു, ഇതോടെ കൊതുകുകളുടെ പ്രധാനകേന്ദ്രമായിരിക്കുകയാണ് ഇവിടം.
രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. മാലിന്യം കെട്ടികിടക്കുന്ന ഈ നീര്‍ത്തടം മണ്ണിട്ട് നികത്താനുള്ള നീക്കം നേരത്തെ നടന്നിരുന്നു.
എതിര്‍പ്പുകളെ തുടര്‍ന്ന് ഇവര്‍ പിന്മാറിയതോടെയാണ് മാലിന്യം നിക്ഷേപിക്കാന്‍ ആരംഭിച്ചത്. ജനങ്ങള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നഗരസഭ തിരിഞ്ഞുനോക്കുന്നുപോലുമില്ല. മാലിന്യനിക്ഷേപിക്കാന് ബദല്‍ സ്ഥലം കണ്ടെത്താനും നഗരസഭ ശ്രമിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: