പത്തനംതിട്ട: വയ്യാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും കയ്യേറ്റവും ആര്‍എസ്എസ് അക്രമം എന്ന് വ്യാജപ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് മാര്‍ക്സിസ്റ്റ് ശ്രമം.
വിലങ്ങില്‍ വീട്ടില്‍ രതീഷിനും മാതാവിനും ഒരുബന്ധുവിനും ചൊവ്വാഴ്ച രാത്രി 9.30ഓടെ മര്‍ദ്ദനമേറ്റ സംഭവമാണ് സിപിഎം മുഖപത്രം ആര്‍എസ്എസ് അക്രമമായി മാറ്റിമറിച്ചത്.
ഇത്തരത്തില്‍ പോലീസിന് മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പരിക്കേറ്റവര്‍ പറയുന്നു. സംഭവത്തിന് രാഷ്ട്രീയമായ യാതൊരുബന്ധവും ഇല്ലെന്നും എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പത്രവാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. താനും ബന്ധുവും സമീപവാസിയുമായ ദീപുവുമായി ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയും ഇതിനിടയില്‍ പെട്ട മാതാവിനും ബന്ധുവിനും നിസ്സാര പരിക്കേല്‍ക്കുകയും ആയിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന രതീഷ് പറഞ്ഞു. പത്ര ഫോട്ടോഗ്രാഫര്‍ എന്ന് പരിചയപ്പെടുത്തിയ ആള് ആശുപത്രിയില്‍ വന്ന് തന്റെ ഫോട്ടോ എടുത്തതായും സംഭവത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. കുടുംബ വഴക്കിനെ ആര്‍എസ്എസ് അക്രമമെന്ന് ചിത്രീകരിച്ച് പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കാനും സിപിഎം ഗൂഡാലോചന നടത്തുന്നതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. ചിറ്റാര്‍,
വയ്യാറ്റുപുഴ മേഘലയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായതോടെയാണ് ആശങ്കപൂണ്ട മാര്‍ക്സിസ്റ്റുകാര്‍ കുപ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. രാമായണമാസാചരണത്തിന് എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: